News

പിണറായി പൂർണമായും ഒരു സംഘി തന്നെ; ക്രെഡിറ്റ് ഉമ്മൻചാണ്ടിക്ക് തന്നെ, കെ മുരളീധരൻ 

മുഖ്യ മന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ്  കെ മുരളീധരൻ. വിഴിഞ്ഞം എന്ന പദ്ധതി എല്ലാവരുടെയും മനസിൽ ഉമ്മൻ ചാണ്ടി തന്നെയാണ്, എന്നാൽ പിണറായി വിജയൻ പൂർണ്ണമായും ഒരു സംഘി തന്നെയാണ്, കെ മുരളീധരൻ പറയുന്നു. ബി ജെ പി മന്ത്രിയുടെ സാന്നിദ്യത്തിൽ മൻമോഹൻ സിംഗിനെ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി.

പാർട്ടി വോട്ടുകൾ ബി ജെ പി വിഴുങ്ങുന്നു എന്ന ആശങ്ക പിണറായിക്കില്ല. തെരെഞ്ഞെടുപ്പ് പരാചയങ്ങളിൽ നിന്നും ഒന്നുംതന്നെ മുഖ്യ മന്ത്രി പഠിച്ചിട്ടില്ല. അതുപോലെ സ്‌പീക്കറുടെ മാതൃക പരമായ നിലപാട് തന്നെയാണ് കെ മുരളിധരൻ പറയുന്നു. വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻചാണ്ടിയെ സ്മരിച്ച ഷംസീറിന്‍റെ നിലപാടിന് കുറിച്ചാണ് മുരളിധരൻ പറയുന്നത്, എത്ര മായ്ക്കാൻ ശ്രമിച്ചാലും വിഴിഞ്ഞം തുറമുഖത്തിന്‍റെ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്ക് തന്നെയാണ്

 

Most Popular

To Top