News

സിപിഎമ്മിന്റെ നേതാക്കന്മാര്‍ ഇത്തരത്തില്‍ കൊലപാതകങ്ങളില്‍ പങ്കാളികളാകുന്നു എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധി- കെ.കെ. രമ എം.എൽ.എ

സിപിഎമ്മിന്റെ നേതാക്കന്മാര്‍ ഇത്തരത്തില്‍ കൊലപാതകങ്ങളില്‍ പങ്കാളികളാകുന്നു എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധിയെന്ന് പെരിയ ഇരട്ടക്കൊലക്കേസ് വിധിയിൽ പ്രതികരിച്ച് കെ.കെ.രമ.

കൊലവാൾ താഴെവെയ്ക്കാൻ എന്നാണ് സിപിഎം തയ്യാറാവുകയെന്ന് കെ.കെ. രമ എം.എൽ.എ. ചോദിച്ചു. ചന്ദ്രശേഖരന്റെ കേസ് 2012-ലാണ് നടക്കുന്നത്. വിധി വരുന്നത് 2014-ലും. അന്നും സിപിഎം നേതാക്കന്മാര്‍ക്ക് ശിക്ഷ ലഭിച്ചു. പിന്നീട് 2019-ലാണ് ഈ ചെറുപ്പക്കാരുടെ കൊലപാതകവും നടക്കുന്നത്. ഇത്രയൊക്കെ നേതാക്കന്മാർ ശിക്ഷിക്കപെട്ടെങ്കിലും, ഞങ്ങളല്ല ചെയ്തതെന്ന് ന്യായീകരിക്കാനാണ് കേസ് സിബിഐ അന്വേഷിക്കുന്നത് തടയാന്‍ 1.15 കോടിയോളം പൊതുഖജനാവില്‍ നിന്നാണ് സിപിഎം പണമിറക്കിയത് കെ.കെ. രമ പറഞ്ഞു.

Most Popular

To Top