Film news

 നടന്റെ കെണിയിൽപ്പെട്ടു;   നടൻ ബാബുരാജിനെതിരെ ഗുരുതര ആരോപണവുമായി ജൂനിയർ ആർട്ടിസ്‌റ്റ്

നടൻ ബാബുരാജിനെതിരെ ഗുരുതര ആരോപണവുമായി ജൂനിയർ ആർട്ടിസ്‌റ്റ് രംഗത്ത്. ബാബുരാജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ആലുവയിലെ വീട്ടിലേക്ക് ക്ഷണിച്ചുവെന്നുമാണ് വെളിപ്പെടുത്തൽ. സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞായിരുന്നു ലൈംഗിക ചൂഷണം .കൂടാതെ വേറെയും പെൺകുട്ടികൾ ബാബുരാജിന്റെ കെണിയിൽ പെട്ടിട്ടുണ്ടെന്നാണ് ഇരയായ ജൂനിയർ ആർട്ടിസ്‌റ്റിന്റെ വെളിപ്പെടുത്തൽ.

ഇയാൾ ആലുവയിലെ വീട്ടിലേക്ക് വരാൻ തന്നോട് ആവശ്യപ്പെട്ടു. നേരിട്ട് കണ്ട് സംസാരിച്ച ശേഷം നമുക്ക് നല്ല റോൾ തിരഞ്ഞെടുക്കാം എന്നായിരുന്നു എന്നോട് പറഞ്ഞത്. അവിടെ വച്ചാണ് അദ്ദേഹം തന്നെ മുറിയിൽ ഇട്ടു പൂട്ടി   ലൈംഗികമായി പീഡിപ്പിച്ചത്. അത് തന്നെ  മാനസികമായി തളർത്തിയിരുന്നു.

താൻ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീട്ടിലെ കുട്ടിയാണ്. ഒരുപാട് പെൺകുട്ടികൾ ഇയാളുടെ കെണിയിൽ വീണിട്ടുണ്ട്. സംവിധായകൻ അവിടെയുണ്ടെന്ന് വിശ്വസിപ്പിച്ചാണ്‌ എന്നെ അങ്ങോട്ട് കൊണ്ട് പോയത്’ ജൂനിയർ ആർട്ടിസ്‌റ്റ് പറയുന്നു. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജോയിന്റ് സെക്രട്ടറിയാണ് നടൻ ബാബുരാജ്.

Most Popular

To Top