ഏറെ പ്രശസ്തമായ ‘ലാ സിനിമാ റിനയസൻസ്’ തിയറ്ററിൽ നടക്കുന്ന ചലച്ചിത്രമേളയിൽ ‘2018 എവരിവൺ ഈസ് എ ഹീറോ’ എന്ന മലയാള ഹിറ്റ് ചിത്രം പ്രദർശിപ്പിച്ചു, സന്തോഷ വാർത്ത പങ്കുവെച്ചു നടനും, സംവിധായകനുമായ ജൂഡ് ആന്റണി, ഫ്രാൻസിലെ സെന്റ് ട്രോപ്പെ ഐലൻഡിൽ നടന്ന നിർവാണ ഫിലിം ഫെസ്റ്റിവലിൽ ആണ് ഇങ്ങനൊരു പ്രദർശനം. ഫ്രാൻസിലെ പ്രേഷകരുടെ മുന്നിൽ ഈ സിനിമ പ്രദര്ശിപ്പിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടന്നും ജൂഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു
ശരിക്കും ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഈ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ജൂഡ് കൂട്ടിച്ചേർത്തു. സെന്റ് ട്രോപ്പെ ഐലൻഡിലെ മേയറും ഡെപ്യൂട്ടി മേയറുമാണ് നിർവാണ ഫിലിം ഫെസ്റ്റിവലിന് നേതൃത്വം നൽകുന്നത്.അശുതോഷ് ഗോവാരിക്കർ, ലീന യാദവ്, അസീം ബജാജ് തുടങ്ങിയ ഇതിഹാസ താരങ്ങൾക്കൊപ്പം നിർവാണ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഫ്രാൻസിലെ സെന്റ് ട്രോപ്പെ ഐലൻഡിൽ എത്തിയതിൽ അഭിമാനം തോന്നുന്നു, സിനിമ ഒരു മാജിക്കാണ് എന്നും സംവിധായകൻ പറഞ്ഞു












