ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്ന് ജോളി ചിറയത്ത്. ശബരിമലയിൽ കയറാൻ ശ്രമിച്ച പെണ്ണുങ്ങൾക്കെതിരെ കേസെടുത്തത് സമൂഹത്തിന്റെ അപചയമാണ് കാണിക്കുന്നതെന്നും നടിയും, സാമൂഹിക പ്രവർത്തകയുമായ പറഞ്ഞു.
ശബരിമല വിഷയത്തിൽ നിയമം പാസാക്കപ്പെട്ടാലും സമൂഹത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ തന്നെയാണ് കാത്തിരിക്കാൻ തയ്യാറാണെന്ന് പറഞ്ഞത്. ഈ സ്ത്രീ സമൂഹത്തെ കൂടി നമ്മൾ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടേ ഇത് നടക്കുകയുള്ളൂ. ശബരിമലയിൽ കയറാൻ തയ്യാറായ പെണ്ണുങ്ങൾക്ക് സുരക്ഷ ഒരുക്കുക എന്നതായിരുന്നു.
എന്നാൽ മല കയറാൻ പോയ പെണ്ണുങ്ങൾക്കെതിരെ കേസുകളാണ് ഉണ്ടായത്. എന്നാൽ അവർക്ക് സുരക്ഷ ഉണ്ടാക്കിയിട്ടില്ല, കാരണം അത്രയ്‌ക്കും അപചയത്തിൽ ആയിക്കഴിഞ്ഞു. വിശ്വാസം എന്നു പറയുന്നത് ഇന്ന് രാഷ്‌ട്രീയമാണ്, നമുക്ക് തുല്യത കൊണ്ടുവരാനും, സ്ത്രീകളുടെ ശരീരത്തിന് അശുദ്ധി ഇല്ല എന്ന് പറയാനുമുള്ള പരിപാടിയല്ല ഇത് എന്നും ജോളി പറയുന്നു.












