2024 ലെ യു എസ് പ്രസിഡന്റെ തെരെഞ്ഞെടുപ്പിൽ നിന്നും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും യു.എസ്. പ്രസിഡന്റുമായ ജോ ബൈഡൻ പിന്മാറി.അദ്ദേഹം തന്നെയാണ് ഈ കാര്യം മാധ്യമങ്ങളോടെ അറിയിപ്പിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു ഈ പ്രഖ്യാപനം. ഈ ഒരു പിന്മാറ്റം രാജ്യത്തിന്റെയും, പാർട്ടിയുടെയും താത്പര്യപ്രകാരമാണന്നും അദ്ദേഹം അറിയിച്ചു. ഈ ഒരു പിന്മാറ്റത്തിന് പിന്നാലെ തന്നെ അദ്ദേഹം ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെ നിർദേശിച്ചു
ബൈഡന്റെ ആരോഗ്യത്തിൽ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഒരുപാട് സംശയമുയർന്നിരുന്നു.ഇതിനു പിന്നാലെയാണ് അദ്ദേഹം ഈ തീരുമാനം അറിയിച്ചതും. തെരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനിൽക്കേയാണ് ബൈഡന്റെ പിന്മാറ്റം.അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുമെന്ന അഭ്യൂഹം കഴിഞ്ഞ ദിവസം അദ്ദേഹം തള്ളിയിരുന്നു
