News

നെതന്യാഹുവിനെതിരായ അന്താരാഷ്‌ട്ര ക്രിമിനൽ കോടതി നീക്കത്തെ വിമർശിച്ച് ജോ ബൈഡൻ

ന്യൂയോർക്ക്: നെതന്യാഹുവിനെതിരായ അന്താരാഷ്‌ട്ര ക്രിമിനൽ കോടതി നീക്കത്തെ വിമർശിച്ച് ജോ ബൈഡൻ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെയുള്ള അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റുകൾക്കെതിരെ വിമർശനവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.

വാറന്റ അന്യായമാണെന്നും അംഗീകരിക്കാനാകുന്നതല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ഇസ്രായേലിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന ശക്തികൾക്കെതിരെ ഞങ്ങൾ ഇസ്രായേലിനൊപ്പം തന്നെ ഉറച്ച് നിൽക്കുമെന്നും ബൈഡൻ വ്യക്തമാക്കി. ഇസ്രായേലും ഹമാസും തമ്മിൽ യാതൊരു സാമ്യവുമില്ലെന്നും അവരെ താരതമ്യപ്പെടുത്താനാകില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

തനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബെഞ്ചമിന്‍ നെതന്യാഹുവും രം​ഗത്തെത്തിയിരുന്നു.

Most Popular

To Top