ഹേമ കമ്മറ്റി റിപ്പോർട്ട് വന്നിട്ടും ഇതുവരെയും താര സംഘടന ആയ അമ്മ പ്രതികരിക്കാത്തതിൽ നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയിൽ ഉയരുന്നത്, എന്നാൽ ഈ റിപ്പോർട്ട് വന്നിട്ടും അമ്മ പ്രതികരിക്കാത്തതിൽ ഒരുപാട് വിഷമം ഉണ്ടെന്ന് പറയുകയാണ് നടനും, വൈസ് പ്രസിഡന്റുമായ ജയൻ ചേർത്തല. അമ്മ ഇതിനെതിരെ നേരത്തെ പ്രതികരിക്കേണ്ടയായിരുന്നു, എന്നാൽ ചില സാങ്കേതിക വിഷയമാണ് അതിന് കാരണം.
അമ്മയും ,പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് മാസങ്ങള്‍ക്ക് മുമ്പ് ഷോ എഗ്രിമെന്റ് വെച്ചിരുന്നു. ഇതിന്റെ ഭാഗമായി 17-ാം തിയ്യതി മുതല്‍ ഹോട്ടലില്‍ റിഹേഴ്സല്‍ ക്യാമ്പ് നടക്കുകയാണ്. ഈ സമയത്ത് ഫോണുള്‍പ്പെടെ കണക്റ്റിവിറ്റി ഇല്ലാത്ത സമയത്താണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് , എന്നാൽ റിപ്പോർട്ടിനെ കുറിച്ച് കൃത്യമായി അറിയാത്തത് മൂലമാണ് സെക്രട്ടറിയും ,പ്രസിഡന്റും പിന്നീട് പ്രതികരിക്കാമെന്ന് അറിയിച്ചത് ജയൻ പറയുന്നു
