Politics

മറ്റു പാർട്ടിക്കാരെ കാണരുതെന്ന് ആരും പറഞ്ഞിട്ടില്ല.. ഗോപാലകൃഷ്ണൻ ഒരു പുസ്തകം തരാൻ വന്നതാണ് അല്ലാതെ ഒരു ബിജെപിക്കാരനെ തന്റെ വീട്ടിൽ കയറ്റുമോ? – ജി സുധാകരന്‍

മറ്റു പാർട്ടിക്കാരെ കാണരുതെന്ന് ആരും പറഞ്ഞിട്ടില്ല.. ഗോപാലകൃഷ്ണൻ ഒരു പുസ്തകം തരാൻ വന്നതാണ് അല്ലാതെ ഒരു ബിജെപിക്കാരനെ തന്റെ വീട്ടിൽ കയറ്റുമോ. ബിജെപിയിൽ ചായ്‌വുണ്ടെന്ന പരാമർശത്തിൽ മറുപടിയായി ജി സുധാകരന്‍.

40 വർഷത്തിലധികമായി താൻ പാർട്ടി സമ്മേളനങ്ങൾക്ക് നേതൃത്വം നൽകുന്നു. പാർട്ടിയിൽ തിരുത്തൽ പ്രവർത്തി മുൻപും നടത്തിയിട്ടുണ്ട്. ഇന്ന് കൂടുതൽ നടത്തണം.അതു പറയുമ്പോൾ പാർട്ടിക്ക് എതിരാണ് എന്ന് പറയുന്നത് ഒരു വിഭഗം മാധ്യമങ്ങളും പാർട്ടിയിൽ നുഴഞ്ഞുകയറിയ ചില പൊളിറ്റിക്കൽ ക്രിമിനൽസും ആണെന്നും ജി സുധാകരന്‍ പറഞ്ഞു.

സുധാകരനെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും സിപിഎമ്മില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന ബിജെപിയുടെ നിലപാടിനോട് സുധാകരന് പകുതി യോജിപ്പാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. കെ സി വേണുഗോപാലിനെ കണ്ടാൽ എന്താ കുഴപ്പമെന്നും ജി സുധാകരന്‍ ചോദിച്ചു. മറ്റു പാർട്ടിക്കാരെ കാണരുതെന്ന് ആരും പറഞ്ഞിട്ടില്ല.കൂടിക്കാഴ്ച ദുരുദ്ദേശത്തോടെയാണെങ്കിൽ മാത്രമേ ചോദ്യമുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Popular

To Top