നാലര വയസുകാരിയെ പീഡിപ്പിച്ച നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ കേസ് നടപടി വൈകുന്നു എന്ന് ആരോപണം ആണ് ഇപ്പോൾ പുറത്തുവരുന്നത്. ബന്ധുവീട്ടിൽവെച്ചാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്, കുട്ടിയുടെ ബന്ധു കൊമ്മേരി സ്വദേശി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹേബ്, കമ്മിഷണർ രാജ്പാൽ മീണ എന്നിവർക്ക് പരാതി നൽകി എന്നാൽ കേസിൽ കസബ പോലീസ് അന്ന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിൽജുവനൈൽ പൊലീസ് ഡിവൈഎസ്പിയോടു ചൈൽഡ് വെൽഫെയർ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതി വിദേശത്തേക്ക് രക്ഷപെടാനുള്ള സാഹചര്യം ഉള്ളതിനാൽ കസബ പോലീസ് കേസ് എടുത്തെങ്കിലും തുടര്നടപടികളിലേക്ക് എത്തിയിരുന്നില്ല, പെൺകുട്ടിക്കും മറ്റു അടുത്ത ബന്ധുക്കൾക്കും ഭീഷിണി പ്രതി ചെലുത്തിഎന്നും ബന്ധു നൽകിയ പരാതിയിൽ പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത‌് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം , കഴിഞ്ഞ 8 നാണ് കസബ പൊലീസ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസെടുത്തത്. തുടർന്നു കുട്ടിയെ പൊലീസ് ചൈലഡ് വെൽഫെയർ കമ്മറ്റിക്ക് കൈമാറി. എന്നാൽ ഈ സംഭവത്തിന്റെ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ കസബ പോസിനോട് ആവശ്യപ്പെട്ടു, എന്നാൽ റിപ്പോർട്ട് വൈകുന്നതാണ് ഇപ്പോൾ വിമർശനമായി എത്തുന്നത്
