News

ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പുറത്താക്കി

ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പുറത്താക്കി. ഗാലന്‍റിന് പകരം വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സിനെ പുതിയ പ്രതിരോധ മന്ത്രിയായി നിയമിച്ചതായി നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു. ഇത് വരെ യുദ്ധം നയിച്ച ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പ്രധാനമന്ത്രി പുറത്താക്കിയത്.

വിദേശകാര്യമന്ത്രിയായി ഗിഡിയോൻ സാറിന് നിയമനം നൽകി. കഴിഞ്ഞ കുറച്ച് മാസങ്ങളാണ് യോവ് ഗാലന്റിന് മേലുള്ള വിശ്വാസത്തിന് കോട്ടം സംഭവിച്ചതായും നെതന്യാഹു പ്രസ്താവനയിൽ പറയുന്നു. അത് ജനങ്ങളും ശത്രുക്കളും വരെ അറിയുന്ന സ്ഥിതിയിലെത്തി. ശത്രുക്കൾ അതിൽ ആനന്ദം കണ്ടെത്തുകയും നേട്ടമുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യയി – നെതന്യാഹു വിശദീകരിച്ചു.

ഇസ്രയേലിന്‍റെ സുരക്ഷ എന്‍റെ ജീവിത ദൗത്യമായിരുന്നു, ഇനിയുമങ്ങനെ ആയിരിക്കുമെന്ന് ഗാലന്‍റ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ഗാസയിലെ യുദ്ധം എങ്ങോട്ടാണ് പോകുന്നത് എന്നും എന്തുകൊണ്ടാണ് ഒരു അവസാനത്തിലേക്ക് പോകാത്തത് എന്നും യോവ് ഗാലന്റിനെ കുറ്റപ്പെടുത്തി.

Most Popular

To Top