ശക്തമായി തിരിച്ചടിക്കും, ലെബനനിലെ ബെയ്‌റൂട്ടിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഇറാനെതിരെ കനത്ത തിരിച്ചടിയുമായി ഇസ്രായേൽ. ഇസ്രായേലിൽ ഹമാസ് നടത്തിയ മാരകമായ ആക്രമണത്തിന്റെ ഒന്നാം വാർഷികമായ ഒക്ടോബർ 7-ന് ഐഡിഎഫ് അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു.
ഇറാന്റെ എണ്ണപാടങ്ങൾ ആക്രമിക്കുന്നതിനെതിരെ അറബ് രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. തെക്കൻ ലെബനനിലെ യുഎൻ സമാധാന സേനാ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ള കേന്ദ്രങ്ങൾക്കുനേരെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം തുടരുന്നതിനിടെയാണ് സൈന്യം യുഎൻ കേന്ദ്രങ്ങളേയും ആക്രമിച്ചത്. ആക്രമണങ്ങളിൽ രണ്ടുപേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്.
