കിഴക്കൻ ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. കിഴക്കൻ ലെബനനിൽ ബുധനാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 40 കൊല്ലപ്പെട്ടു. അന്‍പതിലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബാൽബെക്കിലെയും ബെക്കയിലെയും ഗവർണറേറ്റുകളിൽ ഹിസ്ബുള്ളയുടെ പ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്. ഇക്കാര്യം ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുമുണ്ട്. അതേസമയം, ഇറാനുമായും ഹമാസുമായുമുള്ള യുദ്ധം രൂക്ഷമായിരിക്കെ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗല്ലാന്റിനെ ബെഞ്ചമിൻ നെതന്യാഹു പുറത്താക്കി. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് ഗല്ലാന്റിനെ നെതന്യാഹു പുറത്താക്കിയത്.
