News

പുതിയ നിയമനിര്‍മാണവുമായി ഇറാന്‍; ഹിജാബ് ഇല്ലാതെ പുറത്തിറങ്ങുന്ന സ്ത്രീകള്‍ക്ക് വധശിക്ഷ വരെ

ഹിജാബ് നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തി ഇറാന്‍. രാജ്യത്തെ ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകള്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുന്ന നിയമമാണ് ഇറാന്‍ പ്രാബല്യത്തിലാക്കിയത്.  മാന്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിക്കുന്നവര്‍ക്കും നഗ്നത പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഹിജാബ് വിരോധികള്‍ക്കും കടുത്ത ശിക്ഷയേര്‍പ്പെടുത്തുന്ന നിയമനിര്‍മാണത്തിനാണ് ഇറാന്‍ അംഗീകാരം നല്‍കിയത്.

പരിഷ്‌കരിച്ച നിയമത്തിലെ ആര്‍ട്ടിക്കിള്‍ 60 പ്രകാരം നിയമം ലംഘിക്കുന്നവര്‍ക്ക് ചാട്ടവാറടിയോ, പിഴയോ, ജയില്‍ ശിക്ഷയോ ലഭിക്കുമെന്നാണ് പറയുന്നത്. കുറ്റം വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുമെന്നും നിയമത്തില്‍ പറയുന്നു. ഇത്തരം ആശയങ്ങള്‍ വിദേശമാധ്യമങ്ങളിലും സംഘടനകളിലും പ്രചരിപ്പിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കും.

എന്നാൽ ഇറാനിലെ പുതിയ ഹിജാബ് നിയമത്തെ വിമര്‍ശിച്ച് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലും രംഗത്തെത്തി. സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന നിയമമാണിതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു.

Most Popular

To Top