ന്ത്യൻ റെയിൽവേയുടെ ഹരിതദൗത്യത്തിന് കുതിപ്പേകാൻ ഹൈഡ്രജൻ ഇന്ധനമായ ട്രെയിൻ വരുന്നു. ഡിസംബറിൽ ഹരിയാനയിലെ ജിന്ദ് – സോനിപത്ത് ( 90 കിലോമീറ്റർ) പൈതൃകപാതയിൽ പരീക്ഷണ ഓട്ടം തുടങ്ങും. ഇതോടെ ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ചൈന എന്നിവയ്‌ക്കൊപ്പം ഹൈഡ്രജൻ പവർ ട്രെയിനുകൾ പ്രവർത്തിപ്പിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും.
2025ൽ രാജ്യവ്യാപകമായി 35 ഹൈഡ്രജൻ ട്രെയിനുകൾ ഇറക്കും. ‘ഹൈഡ്രജൻ ഫോർ ഹെറിറ്റേജ്’ എന്ന പദ്ധതിക്കു കീഴില്‍ 35 ട്രെയിനുകൾ പ്രവര്‍ത്തിപ്പിക്കാനാണ് ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യമിടുന്നത്. ഒരു ട്രെയിനിന് 80 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഹൈഡ്രജൻ ഓക്സിജനുമായി പ്രതിപ്രവർത്തനം നടത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫ്യൂവൽ സെല്ലുകളാണ് ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിർമ്മാണം.
