കലാപത്തെ തുടർന്ന് രാജി വെച്ച ബംഗ്ളാദേശ് മുൻപ്രധാന മന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ തൽക്കാലത്തേക്ക് അഭയം നൽകിയേക്കും, കാരണം മറ്റു രാജ്യങ്ങളിലേക്ക് പോകാനുള്ള ചർച്ച ഇതുവരെയും നടക്കാത്തതിന്റെ പേരിലാണ്, എന്നാൽ ഷെയ്ഖ് ഹസീനയെ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നും ഇപ്പോൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി എന്നാണ് റിപോർട്ടുകൾ പറയുന്നത്, അതേസമയം പാർലമെന്റ് പിരിച്ചുവിട്ട മുൻപ്രസിഡന്റ് മുഹമ്മദ്ഷഹാബുദ്ധീൻ ഷെയ്ഖ് ഹസീനയുടെ എതിരാളി ബീഗം ഖാലിദ സിയയെ ജയിലിൽ നിന്നും മോചിപ്പിച്ചു.
പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ധീൻ തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. അഴിമതി കേസുകളിൽ ജയിലിൽ ആയിരുന്നു ബീഗം ഖാലിദ സിയ, അറസ്റ്റ് ചെയ്യപ്പെട്ട മുഴുവൻ പേരെയും ജയിൽ മോചിതരാക്കുമെന്നും പ്രസിഡന്‍റ് പ്രഖ്യാപിച്ചു. വിദ്യാർത്ഥി സംഘടന നേതാക്കൾക്ക് സ്വീകാര്യനായ സമാധാന നോബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് ഇടക്കാല സര്‍ക്കാരിന്‍റെ മുഖ്യ ഉപദേഷ്ടാവാകാൻ സമ്മതമറിയിച്ചു കഴിഞ്ഞു.
എന്നാൽ ഷെയ്ഖ് ഹസീനയ്ക്ക് യുകെ രാഷ്ട്രീയ അഭയം നൽകില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ആദ്യമെത്തിയ സുരക്ഷിത രാജ്യം ഏതാണോ അവിടെ തന്നെ തുടരുന്നതായിരിക്കും നല്ലതെന്നാണ് യുകെ ആഭ്യന്തര വകുപ്പ് വക്താവ് ഒരു ഇന്ത്യൻ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞത്, ഇതിനിടെ രാജ്യത്തെ പൊലീസ് ഉദ്യോഗസ്ഥർ സമരം പ്രഖ്യാപിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ബംഗ്ലാദേശ് പൊലീസ് അസോസിയേഷന്റെ സമരം.
