തിരുനെല്ലിയിൽ കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. വയനാട് തിരുനെല്ലിലാണ് മൂന്ന് കുടുംബങ്ങൾ 16 വർഷമായി താമസിക്കുന്ന കൂരകൾ വനംവകുപ്പ് പൊളിച്ചു നീക്കിയത്. വനവകാശ നിയമം പോലും കാട്ടിൽ പറത്തി ഗോത്ര കുടുംബങ്ങളുടെ കുടിൽ പൊളിച്ചുമാറ്റിയതിൽ വനംവകുപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ വനം വകുപ്പ് മന്ത്രി അന്വേഷണത്തിൽ ഉത്തരവിട്ടത്.
ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ ടി കൃഷ്ണനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ സിസിഎഫിന്റേതാണ് നടപടി. ചീഫ് വൈഡ് ലൈഫ് വാര്‍ഡന്റ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആക്ഷേപമാണ് ഉയര്‍ന്നത്.
