Politics

എസ്എഫ്ഐയെ ഇടിമുറി; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ എസ്എഫ്ഐക്കാര്‍ ക്രൂരമായ മര്ദ്ദിച്ച സംഭവം, അധികൃതർ നടപടി പാലിച്ചില്ലെങ്കിൽ ഇടപെടുമെന്ന് ഗവർണ്ണർ

ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ എസ്എഫ്ഐക്കാര്‍ ക്രൂരമായ മര്ദ്ദിച്ച സംഭവംത്തിൽ അധികൃതർ നടപടി പാലിച്ചില്ലെങ്കിൽ ഇടപെടുമെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ എസ്എഫ്ഐക്കാര്‍ യൂണിറ്റ് മുറിയിൽ തടഞ്ഞുവെച്ചു മർദ്ദിച്ചെന്നാണ് പരാതി.

മരത്തില്‍ കയറി കൊടികെട്ടാന്‍ തയ്യാറാക്കാത്തതിനാലാണ് തന്നെ അവർ മർദിച്ചതെന്ന് ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയുടെ പരാതി. വൈകല്യമുള്ള കാലിൽ ഉൾപ്പടെ ചവിട്ടിയെന്നും തലയിൽ കമ്പ് കൊണ്ട് അടിച്ചെന്നും മർദ്ദനമേറ്റ വിദ്യാർത്ഥി മൊഴി നൽകിയിട്ടുണ്ട്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്,സെക്രട്ടറി വിധു ഉദയ, ഭാരവാഹികളായ മിഥുന്‍,അലന്‍ ജമാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം.

Most Popular

To Top