News

പോലീസിൽ അഴിച്ചുപണി; മലപ്പുറത്ത് എസ്‌പി ശശിധരനനടക്കം 8 ഡി.വൈ.എസ്.പിമാർ സ്ഥലമാറ്റം

മലപ്പുറത്ത് എസ്‌പി ശശിധരനനടക്കം 8 ഡി.വൈ.എസ്.പിമാർ സ്ഥലമാറ്റം. മലപ്പുറം എസ്.പി. എസ് ശശിധരനെ മാറ്റാൻ മുഖ്യമന്ത്രിയുടെ നിർദേശം. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങിയേക്കും. മലപ്പുറത്തെ പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളന വേദിയിൽ നിലമ്പൂർ എംഎൽഎയായ പി.വി അൻവർ മലപ്പുറം എസ്‍.പി ശശിധരനെ രൂക്ഷമായി വിമർശിച്ചിരുന്നു.

മലപ്പുറത്തെ സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. മലപ്പുറത്തെ എട്ട് ഡി.വൈ.എസ്.പിമാർ ഉൾപ്പെടെ 16 ഡി.വൈ.എസ്.പിമാരെ സ്ഥലം മാറ്റി. മലപ്പുറത്തെ പോലീസിനെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.

Most Popular

To Top