രാമക്ഷേത്ര നിർമ്മാണം പൂർത്തിയായ ശേഷം ആദ്യമായെത്തുന്ന ദീപാവലി അതിഗംഭീരമായി കൊണ്ടാടി അയോധ്യ നഗരം. രാം ലല്ലയുടെ പ്രതിഷ്‌ഠ പൂർത്തിയായ ശേഷം ആദ്യമെത്തുന്ന ദീപാവലി അക്ഷരാർത്ഥത്തിൽ അയോധ്യ നിവാസികൾ ആഘോഷ പൂർണമാക്കുകയായിരുന്നു.
25 ലക്ഷത്തിലധികം ദീപങ്ങൾ ഒരുമിച്ച് കത്തിച്ചു, 1,121 ‘വേദാചാര്യന്മാർ’ ഒരേസമയം ‘ആരതി’ നടത്തി. ഡ്രോണുകൾ ഉപയോഗിച്ചാണ് ദീപങ്ങൾ എണ്ണിയത്. 28 ലക്ഷം ദീപങ്ങളെങ്കിലും കത്തിക്കാൻ സംഘടന പദ്ധതിയിട്ടിരുന്നു. എന്നിരുന്നാലും, അവർക്ക് കൃത്യമായി 25,12,585 ദിയകൾ കത്തിക്കാൻ കഴിഞ്ഞു, ഒരു പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു.
ഇത്രയധികം ആളുകൾ ആദ്യമായാണ് ഒരുമിച്ച് ആരതി ചടങ്ങുകൾ പങ്കെടുത്തത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗിന്നസ് ലോക റെക്കോർഡ് അധികൃതരിൽ നിന്ന് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുകയായിരുന്നു. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് എന്നിവർ ചടങ്ങുകൾക്ക് സാക്ഷിയായി, നഗരത്തിൽ പരിപാടികളും ചടങ്ങുകളും കാണാൻ എത്തിയ ആയിരക്കണക്കിന് ഭക്തർക്ക് കാഴ്‌ചയുടെ വിസ്‌മയം ഒരുക്കി ആകാശത്ത് കരിമരുന്ന് പ്രയോഗവും നടക്കുകയുണ്ടായി. പ്രാണ പ്രതിഷ്‌ഠ ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യത്തെ ദീപാവലി ആഘോഷമായത് കൊണ്ട് തന്നെ ഇത്തവണ ഒട്ടേറെ പ്രത്യേകതകളുണ്ടായിരുന്നു.
