News

അങ്കണവാടിയിൽ മൂന്ന് വയസുകാരി കസേരയിൽ നിന്ന് നിലത്ത് വീണ് പരിക്ക് പറ്റിയ സംഭവം; അധ്യാപികയ്ക്കും ഹെൽപ്പർക്കും സസ്പെൻഷൻ

അങ്കണവാടിയിൽ മൂന്ന് വയസുകാരി കസേരയിൽ നിന്ന് നിലത്ത് വീണ് പരിക്ക് പറ്റിയ സംഭവത്തിൽ അധ്യാപികയ്ക്കും ഹെൽപ്പർക്കും സസ്പെൻഷൻ. കസേരയിൽ നിന്ന് വീണ്  മൂന്നു വയസുകാരിയായ  വൈഗയുടെ തലയോട്ടിക്കും നട്ടെല്ലിനും പരിക്ക് പറ്റിയിരുന്നു. എന്നാൽ  കുട്ടി വീണ വിവരം അങ്കണവാടി ജീവനക്കാർ യഥാസമയം മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. ചികിത്സ വൈകിയതാണ് കുഞ്ഞിന്റെ ആരോ​ഗ്യ നില വഷളാക്കിയത്.

സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുത വീഴ്ച ഉണ്ടായി എന്നാണ് ബാലാവകാശ കമ്മീഷൻ കണ്ടെത്തൽ. ഇരുവർക്കെതിരെ കമ്മീഷൻ കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മാറനല്ലൂർ എട്ടാം വാർഡ് അങ്കണവാടിയിലെ അധ്യാപിക ശുഭലക്ഷമി ഹെൽപ്പർ ലത എന്നിവരെ സസ്പെൻഡ് ചെയ്തത്.

പോങ്ങുംമൂട് സ്വദേശികളായ രതീഷ് – സിന്ധു ദമ്പതികളുടെ മകളാണ് വൈഗ. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. അങ്കണവാടിയിൽ നിന്ന് വന്നതിന് ശേഷം കുട്ടി നിരവധി തവണ ഛർദ്ദിച്ചിരുന്നു. പിന്നീട് ഇരട്ടസഹോദരനായ വൈഷ്ണവാണ് കുട്ടി വീണ വിവരം പറഞ്ഞത്.

Most Popular

To Top