News

അടിവസ്ത്രത്തിലും ചെരുപ്പിലും ​ഗണപതിയുടെ ചിത്രം; വാള്‍മാര്‍ട്ടിനെതിരെ വൻ പ്രതിഷേധം

അടിവസ്ത്രത്തിലും ചെരുപ്പിലും നീന്തൽ വസ്ത്രങ്ങളിലുമെല്ലാം ​ഗണപതിയുടെ ചിത്രം പതിപ്പിച്ച് വിൽപ്പന നടത്തിയ വാള്‍മാര്‍ട്ടിനെതിരെ വൻ പ്രതിഷേധം. ഹിന്ദുമത വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന പ്രവണതയാണ് കമ്പനിയുടേതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. വാള്‍മാര്‍ട്ട് ഗണപതിയുടെ ചിത്രങ്ങള്‍ പതിപ്പിച്ച ഉത്പന്നങ്ങള്‍ പിന്‍വലിച്ച് ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഹൈന്ദവ വിശ്വാസ പ്രകാരം ഏറെ പ്രാധാന്യമുള്ള ദേവ സങ്കല്‍പ്പമാണ് ഗണപതിയുടേത്.

വാള്‍മാര്‍ട്ടിനെതിരെ പ്രതിക്ഷേധം ശക്തമായതോടെ ഗണപതിയുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത സ്ലിപ്പറുകൾ, സോക്സുകൾ, അടിവസ്ത്രങ്ങൾ തുടങ്ങിയ നിരവധി വസ്തുക്കള്‍ വാള്‍മാര്‍ട്ട് അവരുടെ സൈറ്റിൽ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ ഗണപതിയുടെ ചിത്രം പ്രിന്റ് ചെയ്ത നീന്തൽ വസ്ത്രങ്ങൾ ഇപ്പോഴും വിൽപ്പന നടത്തുന്നുണ്ടെന്ന ആരോപണവും ‌ഉയരുന്നുണ്ട്.

അമേരിക്കയിലെ ഹിന്ദു സംഘടനകള്‍ ഉള്‍പ്പെടെ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ വാള്‍മാര്‍ട്ടിന് നേരെ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്.

Most Popular

To Top