News

തമിഴ്‌നാട് അതിർത്തിയിൽ അനധികൃതമായി ബയോമെഡിക്കൽ മാലിന്യം തള്ളിയ സംഭവം; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ

തമിഴ്‌നാട് അതിർത്തിയിൽ അനധികൃതമായി ബയോമെഡിക്കൽ മാലിന്യം തള്ളിയ സംഭവത്തിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ. മാലിന്യം നീക്കാനുള്ള മുഴുവൻ ചെലവും കേരള മലിനീകരണ നിയന്ത്രണ ബോർഡിൽനിന്ന് ഈടാക്കണമെന്നും സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നും ഹരിത ട്രിബ്യൂണലിന്റെ (എൻജിടി) ദക്ഷിണേന്ത്യൻ ബെഞ്ച് ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽനിന്നുള്ള മെഡിക്കൽ മാലിന്യം തിരുനെൽവേലി ജില്ലയിൽ തള്ളിയ സംഭവത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുക്കുകയും ചെയ്യും. മാലിന്യ സംസ്കരണത്തിനു സംവിധാനമില്ലാത്ത ആശുപത്രികൾക്ക് എന്തിനാണു പ്രവർത്തിക്കാൻ അനുമതി നൽകുന്നതെന്നും ബെഞ്ച് കേരളത്തോടു ചോദിച്ചു.

Most Popular

To Top