News

വിജയിച്ചാൽ ആദ്യം പോകുന്നത് ഷാഫി പറമ്പിലിന്റെ ഓഫീസിലേക്ക് പിന്നീട് ഡിസിസി ഓഫീസിലേക്ക്- ഡോക്ടർ പി സരിൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാൽ താൻ ആദ്യം പോകുന്നത് ഷാഫി പറമ്പിലിന്റെ ഓഫീസിലേക്കെന്ന് ഡോക്ടർ പി സരിൻ. പാലക്കാട്ടെ ഈ മുൻ എംഎൽഎയിൽ നിന്നാണല്ലോ ഞാൻ ഈ പുതിയ നിയോഗത്തിലേക്ക് എത്തിപ്പെട്ടത്. ഡിസിസി ഓഫീസിലും ലീഗിന്റെ ഓഫീസിലും പോകും. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നിലനിൽക്കുന്നുണ്ടെങ്കിൽ അവിടെയും പോകും. ഈ നാലു സ്ഥലത്തേക്ക് താൻ ഉറപ്പായും പോകുമെന്ന് സാറിന് പറഞ്ഞു.

നന്ദി പറയുന്നതിനായി തിരുവനന്തപുരം പ്രതിപക്ഷനേതാവിന്റെ കന്റോൺമെന്റ് ഹൗസിലേക്കും പോകുമെന്നും സരിൻ പറഞ്ഞു. തനിക്ക് അറുപതിനായിരം വോട്ടെങ്കിലും ലഭിക്കുമെന്നും സരിൻ പറഞ്ഞു. പരാജയപ്പെട്ടാലും താൻ പാലക്കാട് തന്നെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Popular

To Top