അൻവറിനെതിരെ മാത്രം അന്വേഷിക്കാൻ കത്ത് നൽകിയിട്ടില്ല, മുഖ്യമന്ത്രിക്ക് എതിരായ പരാതി അൻവർ നൽകിയാൽ അന്വേഷിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു വ്യക്തിക്കെതിരെ മാത്രം അന്വേഷണം നടത്താൻ ആരും ആവശ്യപ്പെട്ടിട്ടില്ല. സ്വകാര്യ വ്യക്തികൾ ഫോൺ ചോർത്തുന്നുണ്ടോ എന്ന് അന്വേഷിക്കാനാണ് പറഞ്ഞത് ഗവർണർ പറഞ്ഞു.
2 ദിവസം കൂടി കാത്തിരുന്ന ശേഷം ഇക്കാര്യത്തിൽ ഉടൻ അടുത്ത നടപടി സ്വീകരിക്കും. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്ക് എതിരായ പരാതി അൻവർ നൽകിയാൽ അത് അന്വേഷിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
