ഞാൻ ധരിച്ചത് എനിക്ക് ഇഷ്ടമുള്ള വസ്ത്രം ഞാൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ ഞാൻ കരുതുന്നില്ലന്ന് അമലപോൾ. പുതിയ ചിത്രമായ ലെവല്‍ ക്രോസിന്‍റെ പ്രചാരണത്തിന് ഒരു സ്വകാര്യ കോളജിലെത്തിയ നടി അമല പോളിന് നേരെ വ്യാപക വിമര്‍ശനമാണ് കാസ സംഘടന ഉയര്‍ത്തിയത് . വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടിയാണ് നടിക്കെതിരെ ഒരുവിഭാഗം രംഗത്തെത്തിയത്.
ഞാൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല. പക്ഷെ അത് എങ്ങനെയാണ് പുറത്ത് പ്രദർശിപ്പിക്കപ്പെട്ടത് എന്ന കാര്യം എന്റെ നിയന്ത്രണത്തില്ലല്ലോ. നിങ്ങൾ നിങ്ങളായിരിക്കുക എന്ന സന്ദേശമാണ് കോളേജിൽ പോകുമ്പോൾ എനിക്ക് നൽകാനുള്ളതെന്നും അമല പോൾ വ്യക്തമാക്കി.
