നടിയും ബി.ജെ.പി നിയുക്ത എം.പിയുമായ കങ്കണ റണാവത്തിന്റെ കരണത്തടിച്ച സംഭവം വലിയ ചര്‍ച്ചയായി.തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം മണ്ഡിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകാനായി ചണ്ഡീഗഢ് വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു ഈ സംഭവം.സുരക്ഷാചുമതലയുണ്ടായിരുന്ന കുല്‍വിന്ദര്‍ കൗര്‍ തന്റെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് കങ്കണ പറഞ്ഞു. തുടര്‍ന്നുണ്ടായ ബഹളത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിലെല്ലാം തന്നെ വൈറലായിരുന്നു.
ഈ സംഭവത്തില്‍ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് ചര്‍ച്ചകള്‍ നടക്കുകയാണ് ഇപ്പോൾ . കങ്കണയ്ക്ക് പിന്തുണയുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് ശബാന ആസ്മി, കങ്കണയോടുള്ള എന്റെ ഇഷ്ടത്തിന് കുറവ് സംഭവിച്ചിട്ടില്ല എന്നാണ് നടി പറയുന്നു . കൂടാതെ ഈ തല്ലിനെ ആഘോഷിക്കുന്നവരുടെ കൂട്ടത്തില്‍ എനിക്ക് കൂടാന്‍ സാധിക്കില്ല. സുരക്ഷാ ജീവനക്കാര്‍ നിയമം കയ്യിലെടുക്കാന്‍ തുടങ്ങിയാല്‍ നമ്മള്‍ ആരും സുരക്ഷിതരല്ല എന്നാണ് ശബാന ആസ്മി കുറിച്ച്
