കോകിലയ്ക്ക് എന്നെ ചെറുപ്പത്തിലേ ഇഷ്ടമായിരുന്നു ഞാൻ അറിഞ്ഞിരുന്നില്ല, അവളുടെ ഡയറി വായിച്ചപ്പോഴാണ് അത് മനസിലായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ബാല. കോകിലയുടെ മനസിൽ ചെറുപ്പത്തിലേ ഉണ്ടായ ആഗ്രഹമാണ് ഇപ്പോൾ സഫലമായതെന്നാണ് ബാല പറയുന്നത്.
അമ്മയ്ക്ക് പ്രായമായി. തന്നെ വിവാഹം കഴിക്കണമെന്ന് കോകിലയാണ് അമ്മയോടുപറഞ്ഞത്. പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണെന്നും , അന്നേ മാമനെ ഒരുപാട് ഇഷ്ടമായിരുന്നുവെന്നുമാണ് കോകിലയും പറയുന്നത്.
മുൻ ഭാര്യയും ബാലയും തമ്മിലുള്ള തര്‍ക്കം അടുത്തിടെ രൂക്ഷമായിരുന്നു. ചലച്ചിത്ര ബാല 2019ലാണ് ഡിവോഴ്‍സായത്. മകളെ കാണാൻ തന്നെ അനുവദിക്കാറില്ലെന്ന് ബാല ആരോപിച്ചിരുന്നു. ഇപ്പോഴിതാ നാലാം വിവാഹ ജീവിതത്തിലേക്ക് ബാല കടന്നതിന് പിന്നാലെ ഫെയ്സ്ബുക്കില്‍ പുതിയ ചിത്രം പങ്കുവചിരിക്കുകയാണ് അമൃത സുരേഷ്. നെറ്റിയല്‍ ചന്ദനം ചാര്‍ത്തി വഴിപാട് നടത്തി പ്രസാദം പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് അമൃത സുരേഷ് പങ്കുവച്ചിരിക്കുന്നത്.
