Film news

മദ്യപിച്ചു ബഹളം വെച്ച നടൻ വിനയകനെതിരെ  ഹൈദരാബാദ് പോലീസ് കേസെടുത്തു 

നടൻ വിനായകനെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്ത്. ഹൈദരാബാദിലെ ആർ ജി ഐ എയർപോർട്ടിലാണ് നടനെതിരെ കേസെടുത്തത്. എയർപോർട്ടിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരാതി പ്രകാരം ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നടനെ രാത്രി വൈകിയാണ് പോലീസ് ജാമ്യത്തിൽ വിട്ടയച്ചത്.

നടൻ മദ്യപിച്ച് ബഹളം വെച്ചു , പൊതുസ്ഥലത്ത് മോശമായി പെരുമാറി എന്നീ വകുപ്പുകൾ ചുമത്തി ആണ്വിനായകനെതിരെ  കേസെടുത്തത്. ഹൈദരാബാദ് സിറ്റി പോലിസ് ആക്റ്റ് പ്രകാരം സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആണ് നടനിൽ ചുമത്തിയിരിക്കുന്നത്. എയർ പോർട്ടിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് കേസെടുത്തിരിക്കുന്നത്.

ഏഴാം തീയതിയാണ് വൈകിട്ട്  5 . 30  യോടെയാണ് സംഭവം.  കൊച്ചിയിൽ നിന്നും ഹൈദരാബാദിലെത്തിയ വിനായകൻ  അവിടെ നിന്നും ഗോവയ്ക്ക് കണക്ഷൻ ഫ്ലൈറ്റ് ഉണ്ടായിരുന്നു. ഇതിനിടെ, ഹൈദരാബാദ് എയര്‍പോര്‍ട്ടിലെ ട്രാന്‍സിറ്റ് ഏരിയയിൽ വെച്ച് വിനായകൻ സിഐഎസ്എഫ് ഉദ്യോഗസ്ഥരോട് മദ്യപിച്ചു  ബഹളം വെക്കുകയായിരുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥരും വിനായകനുമായി വാക്ക് തർക്കം ഉണ്ടായി. ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് ഹൈദരാബാദ് പൊലീസിന് കൈമാറുകയായിരുന്നു.

Most Popular

To Top