Health

പുതുച്ചേരിയിൽ എച്ച്എംപിവി സ്ഥിരീകരിച്ചു, അഞ്ച് വയസ്സുകാരി ചികിത്സയിൽ

പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിലാണ് കുട്ടി. പനിയെ തുടർന്ന് ജിപ്മർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശൈത്യകാലത്ത് സാധാരണ റിപ്പോർട്ട് ചെയ്യപ്പെടാറുള്ള പകർച്ചവ്യാധിയാണ് ഹ്യുമൻ മെറ്റന്യൂമോ വൈറസെന്നാണു (എച്ച്എംപിവി) ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നത്.

ചൈനയിൽ ഉൾപ്പെടെ ആഗോളതലത്തിൽ എച്ച്എംപിവി പടരുന്നുവെന്ന പ്രചരണത്തിനിടെയാണ് ലോകാരോഗ്യസംഘടനയുടെ വിശദീകരണം. ഇതു ചൈനയിൽനിന്നു വന്ന വൈറസ് അല്ലന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ഐഎംഎ കൊച്ചി ഘടകം വ്യകമാക്കിയിരുന്നു.

Most Popular

To Top