ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ബോബി ഹൈക്കോടതിയോടും, ജുഡീഷ്യറിയോടും കളിക്കുന്നു. വേണ്ടിവന്നാൽ ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യം ക്യാൻസൽ ചെയ്യുമെന്ന് ഹൈക്കോടതി പറഞ്ഞു.
ജാമ്യം ലഭിച്ചിട്ടും ജയിലിൽ തുടർന്നതാണ് വിമർശനത്തിനിടയാക്കിയത്. എന്തിനാണ് ഇന്നലെ ഇറങ്ങാതിരുന്നത് എന്നും കോടതി ചോദിച്ചു. ബോബി ചെമ്മണ്ണൂർ നാടകം കളിയ്ക്കുകയായിരുന്നു ആവർത്തിച്ച് ഹൈക്കോടതി. ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണ് ചെയ്തതെന്നും കോടതി വ്യക്തമാക്കി.
ഇന്നലത്തെ സംഭവവികാസങ്ങൾ മുഴുവൻ ശ്രദ്ധിച്ചിട്ടുണ്ട്. കോടതിയെപ്പോലും അപമാനിക്കാൻ ആണോ ശ്രമം. ഇത്തരം നടപടികൾ അംഗീകരിക്കാൻ ആവില്ലന്നും കോടതി പറഞ്ഞു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും നിർദേശം നൽകുമെന്ന് മുന്നറിയിപ്പ് നൽകി. വിചാരണ ഒരു മാസത്തിനകം തീർക്കുമെന്ന് കോടതി അറിയിച്ചു.
