News

മകൾ ആശാ ലോറൻസിന്റെ ഹർജി തള്ളി ഹൈക്കോടതി, എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാൻ നിർദേശം

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കും, മകള്‍ ആശ ലോറന്‍സിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. മൃതദേഹം ക്രിസ്ത്യൻ മതാചാരപ്രകാരം സംസ്കാരിക്കാൻ അനുവദിക്കണമെന്നായിരുന്നു മകൾ ആശ ലോറൻസിന്‍റെ ആവശ്യം.

മരണശേഷം മൃതദേഹം ആശുപത്രിയ്ക്ക് കൈമാറണമെന്ന് പിതാവ് പറഞ്ഞിട്ടില്ലെന്നും ആശ ഹർജിയിൽ പറഞ്ഞു. എന്നാൽ, മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുകൊടുക്കണം എന്നാണ് ആഗ്രഹമെന്ന് രണ്ടു പേരോട് ലോറന്‍സ് അറിയിച്ചത് അവിശ്വസിക്കേണ്ട ആവശ്യമില്ലെന്ന് നിരീക്ഷിച്ചാണ് ആശയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയത്.

ആശ ലോറന്‍സ് സെപ്റ്റംബര്‍ 23-ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ലോറൻസ് മരണപ്പെട്ടത്.

Most Popular

To Top