News

കാഫിർ സ്ക്രീൻഷോട്ട് ബന്ധപ്പെട്ട് പോലീസ് ഹൈ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പ്രതികരണവുമായി; ഷാഫി പറമ്പിൽ 

ലോകസഭാ തെരെഞ്ഞെടുപ്പ് കാലത്ത് ഉയർന്ന   കാഫിർ സ്ക്രീൻഷോട്ട് ബന്ധപ്പെട്ട് പോലീസ് ഹൈ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പ്രതികരണവുമായി എം പി  ഷാഫി പറമ്പിൽ .ഇനിയും  വേണ്ടത്  റെഡ് എന്‍കൗണ്ടറാണ്. ഇതിനെ സി.പി.എം. പ്രവര്‍ത്തകര്‍ തന്നെ ചോദ്യം ചെയ്യണം. ഇത് മന്ദഗതിയിലാണെങ്കിലും അന്വേഷണം പുരോഗമിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്.
വർഗീയത ഉപയോഗിച്ചു ജയിക്കുന്നതിനേക്കാൾ  നല്ലതല്ലേ സ്വയമൊരു തോൽവി, ഇതിന്റെ പേരില്‍ അത്യാഹ്‌ളാദമോ ആഘോഷമോ ഒന്നുമില്ല. കാരണം ഞങ്ങള്‍ക്കിത് നേരത്തേ അറിയാവുന്നതാണ്. ഞങ്ങളിത് പറഞ്ഞതാണ് ഷാഫി പറയുന്നു. പോലീസ് റിപ്പോർട്ടുകളും, കോടതിയുടെ ഇടപെടലുകളും വരുന്നതിനു മുൻപ് തന്നെ അത് പൂർണ്ണമായി വ്യാജമാണെന്ന് തിരിച്ചറിഞ്ഞ വടകരയിലെ ജനങ്ങളോട് നന്ദി
പോരാളികളുടെ പേരുകൾ പുറത്തുവരുന്നത് നല്ല ലക്ഷണമാണ്, അടിമുടി സി.പി.എം. പ്രവര്‍ത്തകരാണ്. അടുത്തകാലത്ത് നടന്ന സംഭവവികാസങ്ങളില്‍ പോലും സി.പി.എമ്മിനുവേണ്ടി നിരന്തരം പ്രതികരിക്കുന്നവരാണ്. ഇത് വേറെ ഏതെങ്കിലും പാര്‍ട്ടിയിലെ ആളുകളായിരുന്നെങ്കില്‍ ഇങ്ങനെയാണോ പോലീസ് കൈകാര്യം ചെയ്യുക.ഷാഫി പറമ്പിൽ പ്രതികരിച്ചു

Most Popular

To Top