വയനാട്ടിലെ LDF – UDF ഹർത്താലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരന്തഭൂമിയായ വയനാട്ടിൽ ഹർത്താൽ നടത്തിയ തീരുമാനം നിരാശപ്പെടുത്തുന്നതാണ് എന്നും ഹൈക്കോടതി.
വയനാട്ടിലെ ഹര്‍ത്താല്‍ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഇത്തരത്തിൽ പെട്ടെന്നുള്ള ഹര്‍ത്താല്‍ ഒരിക്കലും അംഗീകരിക്കാനാകില്ല, ദുരന്തമേഖലയിലെ ജനങ്ങളെ ബാധിക്കുന്ന ഹർത്താൽ നിരാശപ്പെടുത്തുന്നതെന്നും ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
ഹർത്താൽ അല്ലാതെ വേറൊരു മാർഗ്ഗവുമില്ലായിരുന്നോ എന്നും ഹൈക്കോടതി ചോദിച്ചു. ഇത്തരം ഹർത്താൽ അംഗീകരിക്കാനാകില്ലെന്ന് കടുത്ത ഭാഷയിൽ ഹൈക്കോടതി പറഞ്ഞു.
