ഒരാളുടെ മാത്രം താൽപര്യത്തിന്റെ പേരിൽ എന്തിനാണ് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടാതിരുന്നത് എന്ന് ഹൈ കോടതി, ഈ റിപ്പോർട്ട് പുറത്തുവിടാതിരുന്നതിന് നിർമാതാവ് സജി മോൻ പാറയിൽ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈ കോടതി. ഓഗസ്റ്റ് 6 നെ ഹൈക്കോടതി ഹർജിയിലെ വിശദമായ വാദം കേൾക്കാനായി മാറ്റിയിട്ടുണ്ട്,
അതുവരെയും റിപ്പോർട്ട് പുറത്തിവിടാതിരിക്കാൻ ഇടക്കാല ഉത്തരവ് തുടരുമെന്നും പറയുന്നുണ്ട്. ജസ്റ്റിസ് വിജി അരുണിന്‍റെ സിംഗിള്‍ ബെഞ്ച് ആണ് പ്രസക്തമായ ചോദ്യങ്ങൾ ബുധനാഴ്ച കോടതിയിൽ വാക്കാൽ ചോദിച്ചത്. പൊതുതാത്‌പര്യമുള്ള വിഷയമല്ലേയെന്നും ബെഞ്ച് ചോദിച്ചു, എന്നാൽ റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹർജിയിൽ പൊതു താൽപര്യമില്ലെന്ന് ഡിവിഷൻ ബഞ്ച് തന്നെ വ്യക്തമാക്കിയതാണെന്നും വിവരാവകാശ കമ്മീഷന്റെ അഭിഭാഷകനും കോടതിയിൽ വാദിച്ചു
സിനിമ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നം സംബന്ധിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ജൂലൈ 24നാണ് സജിമോൻ പാറയിലിന്‍റെ ഹർജിയില്‍ ഒരാഴ്ച്ചത്തേക്ക് താൽക്കാലികമായി സ്റ്റേ ഹൈക്കോടതി നല്‍കിയത്, നീണ്ട വാദത്തിനൊടുവിലാണ് താല്കാലികമായി കോടതി സ്റ്റേ ചെയ്യ്തത്












