News

ഹെലികോപ്റ്റര്‍ അപകടം; ഇബ്രാഹിം റെയ്‌സിയുടെ മരണം; അപകടത്തില്‍ അട്ടിമറിയില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ഹെലികോപ്ടര്‍ അപകട മരണത്തില്‍ അട്ടിമറിയില്ലെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെയും, വിദേശകാര്യ മന്ത്രി ഹുസൈൻ അബ്ദുല്ല ഹിയാന്റെയും മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടത്തെ കുറിച്ചുള്ള ആദ്യ അന്വേഷണ റിപ്പോർട്ട് ആണ് പുറത്തുവന്നത്.

ഒരിക്കൽ പോലും ഹെലികോപറ്റർ വ്യോമപാതയിൽ നിന്ന് വ്യതിചലിചില്ല. വാച്ച് ടവറും ഫ്ലൈറ്റ് ജീവനക്കാരും തമ്മിലുള്ള സംഭാഷണത്തിൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. ഞായറാഴ്ച വൈകീട്ടാണ് ഇബ്റാഹീം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അദ്ദേഹമടക്കം ഒന്‍പത് പേര്‍ കൊല്ലപ്പെട്ടത്. കനത്ത മൂടൽ മഞ്ഞും, മഴയും, ദുർഘടമായ മലനിരകളും കാരണം രക്ഷാപ്രവർത്തനം വൈകാൻ കാരണമായി .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top