സർക്കാർ മെഡിക്കൽ കോളേജുകളിൽ കഴിഞ്ഞ കുറച്ച് നാളുകളായി ആവർത്തിച്ചുള്ള ചികിത്സ പിഴവുകളാണ് നടക്കുന്നത്. ഇതിനെതിരെ ജനങ്ങളും കടുത്ത പ്രഷോഭത്തിൽ ആയതിന്റെ വാർത്തകളും സ്ഥിരമായി എത്തുന്നുണ്ട്. ഇപ്പോഴിതാ മെഡിക്കൽ കോളേജുകളിൽ സ്ഥിരമായി നടക്കുന്ന ഈ ചികിത്സാപിഴവിന്റെ കാരണം അറിയാൻ ആരോഗ്യ വകുപ്പ് മന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ്.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യവകുപ്പ് സെക്രട്ടറി, കോഴിക്കോട് ആലപ്പുഴ മെഡിക്കല്‍ കോളജിലെ പ്രിൻസിപ്പല്‍മാർ, വൈസ് പ്രിൻസിപ്പല്‍മാർ, സൂപ്രണ്ട് തുടങ്ങിയവർ ആണ് ഈ യോഗത്തിൽ പങ്കെടുക്കേണ്ടത്. ആവർത്തിച്ചുള്ള ചികിത്സാപ്പിഴവ് കണക്കിലെടുത്താണ് ഇപ്പോൾ അടിയന്തിരമായി യോഗം വിളിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രിയുടെ ഓഫീസിലാണ് യോഗം നടക്കുന്നത്.
സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്സിങ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യമന്ത്രി വിളിച്ച യോഗവും ഇന്ന് ചേരും. 2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18% ജിഎസ്ടി നല്‍കണമെന്ന ഉത്തരവ് പിന്‍വലിച്ചാല്‍ ഏകജാലക പ്രവേശനത്തിന് തയ്യാറെന്നാണ് മാനേജ്‌മെന്‍റ് അസോസിയേഷന്‍റെ നിലപാട് എന്നാണ് അറിയിച്ചിരിക്കുന്നത്.