Politics

മന്ത്രിയാകുമോ എന്ന് ചോദിക്കരുത്! മന്ത്രിയാക്കുമോ എന്ന് ചോദിച്ചാൽ മതി, താൻ ഒരു നിഷേധിയല്ല, സുരേഷ് ഗോപി 

തൃശൂരിലെ ഉജ്വല വിജയത്തിന് ശേഷം സുരേഷ് ഗോപി മന്ത്രിയാക്കുമോ എന്ന് ചോദിച്ചാൽ മതി,മന്ത്രിയാകുമോ എന്ന് ചോദിക്കരുതെന്ന്  പറഞ്ഞു,കൂടാതെ ഞാനൊരു നിഷേദിയല്ല എന്നും കൂട്ടിച്ചേർത്തു, തന്‍റെ  താല്പര്യം പാർട്ടിയെ നേരത്തെ അറിയിച്ചു.സിനിമ അഭിനയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി

ത്രിശൂരുകാർ സങ്കോച ഫാക്ടർ ഇത്തവണ കളഞ്ഞു.2019ൽ തന്നെ ജയിപ്പിക്കുന്നതിൽ സങ്കോചം ഉണ്ടായി.താൻ വികസനം കൊണ്ട് വരുമെന്ന് ജനം വിശ്വസിച്ചു.ഇത്തവണ സ്ത്രീ വോട്ടുകൾ ഒരുപാട് കിട്ടി.എല്ലാ വിഭാഗത്തിൽപ്പെട്ടവരും വോട്ടു ചെയ്തു, സുരേഷ് ഗോപി പറഞ്ഞു. വിലയിരുത്തലിന്‍റെ  പേരിൽ അണികളെ വേദനിപ്പിക്കല്ലേയെന്നാണ് മറ്റ് പാർട്ടികളോടുള്ള അഭ്യാർത്ഥന.തൃശ്ശൂരിലേത് ദൈവികമായ വിധിയാണ് എന്നും അദ്ദേഹം പറഞ്ഞു.

തന്റെ ജയത്തിനു പിന്നിൽ ബി ജെ പി യുടെ അധ്വാനം വളരെ വലുതാണ്. പുതിയ വോട്ടറുമാരെ ഒരു ലക്ഷത്തോളം ചേർത്ത്, തന്നെ ഇല്ലായമ ചെയ്യുന്നതിനായി വ്യക്തിഹത്യ നടത്തി.കൊല്ലത്ത് പോയി തന്‍റെ കുടുംബ പാരമ്പര്യം പരിശോധിക്കണം.മുസ്ലിം സഹോദങ്ങളോടുള്ള തന്ഡറെ റെ കടുംബത്തിന്‍റെ അടുപ്പം മനസിലാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top