ഹസ്സൻ നസ്രള്ളയെ വധിച്ചെന്ന് ഇസ്രയേൽ, ഹിസ്ബുള്ള തലവൻ സയ്യിദ് ഹസൻ നസ്റുള്ളയുടെ മകൾ സൈനബ് നസ്റുള്ള കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹിസ്ബുള്ളയുടെ ആസ്ഥാനത്തിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രള്ളയുടെ മകൾ സൈനബ് നസ്രള്ള കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ഹസൻ നസറുള്ള കൊല്ലപ്പെട്ട സൂചനകൾ പുറത്ത് വരുന്നതിനിടെയാണ് മകളുടെ മരണം ഇസ്രായേൽ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടത് എന്നാൽ സൈനബിന്റെ മരണം ഹിസ്ബുള്ളയോ ലെബനീസ് അധികൃതരോ സ്ഥിരീകരിക്കാൻ തയ്യാറായില്ല. ഈ ആക്രമണത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടു.
