പത്തനംതിട്ടയിൽ ദളിത് പെൺകുട്ടി കൂട്ട മാനഭംഗത്തിന് ഇരയായ സംഭവത്തിൽ 58 പേരെ തിരിച്ചറിഞ്ഞു. പെൺകുട്ടി പറഞ്ഞ മൊഴി പ്രകാരവും,പൊലീസ് അന്വേഷണത്തിലുമായി ആകെ 58 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആകെ അറസ്റ്റിലായി അവരുടെ എണ്ണം 43 ആയി. പ്രതികളിൽ ഒരാൾ വിദേശത്താണ്.
കായികതാരമായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം സൂര്യനെല്ലി പീഡനക്കേസിനെക്കാള്‍ വലിയ കുറ്റകൃത്യമാണ്. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, പന്തളം എന്നീ പോലീസ് സ്‌റ്റേഷനുകളിലായി 29 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടി അഞ്ചുതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായും പോലീസ് കണ്ടെത്തി. ശനിയാഴ്ച പിടിയിലായ റാന്നി മന്ദിരംപടി സ്വദേശി പി. ദീപുവിന്റെ ഇടപെടലാണ് ഒരുവര്‍ഷം മുമ്പുണ്ടായ രണ്ട് കൂട്ടബലാത്സംഗങ്ങള്‍ക്ക് വഴിവെച്ചത്.
