തിരുവനതപുരം ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിയെ ആയമാർ ഉപദ്രവിച്ച സംഭവത്തിൽ തെളിവു നശിപ്പിക്കാൻ ശ്രെമം നടന്നതായി പോലീസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോള്‍ നഖം വെട്ടിയാണ് മൂന്ന് ആയമാരും ഹാജരായത്. ശാസ്ത്രീയ തെളിവെടുപ്പിനായി മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങിയതായും പൊലീസ് അറിയിച്ചു.
കിടക്കയില്‍ മൂത്രമൊഴിക്കുന്നത് പതിവാക്കിയിരുന്ന കുഞ്ഞിൻറെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. ഒരാഴ്ചയോളം വിവരം ഇവര്‍ മറച്ചുവെച്ചു. ഇതിനിടെ കുട്ടിയെ കുളിപ്പിച്ചതെല്ലാം പ്രതികളായിരുന്നത് കൊണ്ട് വിവരം പുറത്തുവരാൻ വൈകി.
ആഴ്ച ഡ്യൂട്ടി മാറി പുതിയ ആയ കുളിപ്പിക്കുമ്പോഴാണ് കുട്ടി വേദനയുടെ കാര്യം ആയയോട് പറയുന്നത്. സ്വകാര്യ ഭാഗത്തെ മുറിവുകള്‍ അടക്കം അധികൃതരോട് റിപ്പോര്‍ട്ട് ചെയ്യുന്നതും ഈ ആയ ആണ്. സംഭവത്തില്‍ 70 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം മൂന്ന് പേര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
