യുദ്ധം അവസാനിക്കുന്നതോടെ പലസ്തീൻ ഭരിക്കാൻ ഹമാസ് കാണില്ലന്ന് ബെഞ്ചമിൻ നെതന്യാഹു. ഹമാസിൻ്റെ തീവ്രവാദ ഗ്രൂപ്പിൻ്റെ സൈനിക ശേഷി ഇസ്രായേൽ നശിപ്പിച്ചുവെന്ന് നെതന്യാഹു ഉറപ്പിച്ചു പറഞ്ഞു.
ഗാസയിൽ ഉണ്ടെന്ന് കരുതപ്പെടുന്ന ബാക്കി 101 ബന്ദികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നെതന്യാഹു സ്ഥിരീകരിച്ചു.
ഗാസയിൽ ചൊവ്വാഴ്ച്ച അപൂർവ സന്ദർശനം നടത്തിയ വേളയിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ കാര്യങ്ങൾ പറഞ്ഞത്. യുദ്ധക്കുപ്പായവും ബാലിസ്റ്റിക് ഹെൽമറ്റും ധരിച്ച് ഗാസയിലെ ഒരു കടൽത്തീരത്തേക്കാണ് അദ്ദേഹം എത്തിയത്. യുദ്ധം അവസാനിക്കുന്നതോടെ പലസ്തീൻ ഭരിക്കാൻ ഹമാസ് കാണില്ലന്നും സന്ദർശന വേളയിൽ അദ്ദേഹം പറഞ്ഞു. പ്രതിരോധമന്ത്രിയും കരസേനാ മേധാവിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
