ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട യഹിയ സിൻവറിന് പകരമായി പുതിയ നേതാവിനെ തിരഞ്ഞ് ഹമാസ്. യഹിയ സിൻവറിന്റെ സഹോദരൻ മുഹമ്മദ് സിൻവർ ഈ സ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. 49കാരനായ മുഹമ്മദ് സിൻവർ ഹമാസിന്റെ മുഖ്യ കമാൻഡർമാരിൽ ഒരാളാണ്. ഇസ്രായേലിനെതിരെ ഹമാസിന്റെ യുദ്ധം നയിക്കുക എന്നതിന് പുറമെ ഇറാന്റേയും, ഖത്തറിന്റേയും കൂടി താത്പര്യങ്ങൾ പരിഗണിക്കുന്ന വ്യക്തിയെ ആകും നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
മൂന്ന് മാസത്തിനിടെ രണ്ട് ഉന്നത നേതാക്കളെയാണ് ഹമാസിന് നഷ്ടമായത്. ഹമാസിന്റെ മുൻ മേധാവി ഇസ്മായിൽ ഹനിയ ഇക്കഴിഞ്ഞ ജൂലൈയിൽ ഇറാനിൽ വച്ചാണ് കൊല്ലപ്പെടുന്നത്. പിന്നാലെയാണ് യഹിയ സിൻവർ സ്ഥാനം ഏറ്റെടുക്കുന്നത്.
