ഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20-ന് മുൻപ് വിട്ടയക്കണമെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇല്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും. അമേരിക്ക ഇതുവരെ നടത്തിയ പ്രത്യാക്രമണങ്ങളെക്കാൾ ഏറ്റവും വലിയ തിരച്ചടിയാകും ഇനി നടത്തുകയെന്നും ട്രംപ് പറഞ്ഞു. താൻ അധികാരം ഏറ്റെടുക്കും മുമ്പ് മുഴുവൻ ബന്ദികളെയും വിട്ടയക്കണമെന്നാണ് ഡോണൾഡ് ട്രംപ് അന്ത്യ ശാസനം.
14 മാസമായി തുടരുന്ന ഇസ്രായേൽ-ഹമാസ് പോരാട്ടം അവസാനിപ്പിക്കുന്നതിനോ, ബന്ദികളെ മോചിപ്പിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇസ്രായേലിന് താൻ ഉറച്ച പിന്തുണ നൽകുമെന്ന് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ അടുത്ത സുഹൃത്തുമാണ് ട്രംപ്.
