News

റഫ നഗരത്തിലെ നിരവധി ഇസ്രായേലി വാഹനങ്ങൾ തകർത്തത് ഹമാസ് 

തെക്കൻ ഗസ്സയിലെ റഫ  നഗരത്തിലെ  നിരവധി ഇസ്രയേലി സൈനിക വാഹനങ്ങൾ തകർത്തത് ഹമാസിന്റെ സൈനിക വിഭാഗമെന്ന് അല്‍ ഖസ്സാം ബ്രിഗേഡ്,  തുർക്കി, വാർത്ത ഏജൻസി ആയ അനഡോലുവാണ്  ഈ കാര്യം റിപ്പോർട്ട് ചെയ്യ്തത്. റഫയുടെ കിഴക്ക് ഭാഗത്തായി അൽ -ഷോക്ത്ത് ഏരിയലിൽ  ഒരു മെർക്കാവ ടാങ്കും ഡി9 മിലിട്ടറി ബുൾഡോസറും തകര്‍ത്തു എന്നാണ് അല്‍ ഖസ്സാം ബ്രിഗേഡ്  പുറത്തിറക്കിയ പ്രസ്ഥവനയിൽ പറയുന്നത്
ഹമാസ് യാസിന് 105  റോക്കറ്റുകൾ ഉപയോഗിച്ചായിരുന്നു ഈ തിരിച്ചടി നടത്തിയത്

അതുപോലെ ഇവരുടെ കൈവശമുണ്ടായിരുന്ന കവചിത വാഹനങ്ങൾ തകർത്തു എന്നും ഹമാസ് പുറത്തുവിട്ടു, ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹമാസിന്റെ ഈ തിരിച്ചടികൾ എല്ലാംതന്നെ. ടെഹ്‌റാനിലുണ്ടായ വ്യോമാക്രമണത്തിലാണ് ഹനിയ്യ കൊല്ലപെട്ടത്. കൂടാതെ ഹനിയ്യക്കൊപ്പം ഉണ്ടായിരുന്നു അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു,

ഈ ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ഹമാസ് , ഇറാനും തുറന്നടിക്കുന്നു, എന്നാൽ ഈ കാര്യത്തിൽ ഇതുവരെയും ഇസ്രായേൽ പ്രതികരിച്ചെത്തിയിട്ടില്ല, സംഭവത്തിൽ ഇറാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Most Popular

To Top