News

ഹലാൽ ഭക്ഷണം ഇനി മുതൽ മുസ്ലീം യാത്രക്കാർക്ക് മാത്രം; നിലപാട് വ്യക്തമാക്കി എയർ ഇന്ത്യ

വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും.  മുസ്ലീം യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത ഭക്ഷണങ്ങൾ മാത്രമേ എയർ ഇന്ത്യ ‘മുസ്ലിം മീൽ’ (MOML) എന്ന് അടയാളപ്പെടുത്തൂ. അത്തരം ഭക്ഷണം സ്പെഷ്യൽ ഫുഡ് (എസ്പിഎംഎൽ) വിഭാഗത്തിൽ ഉൾപ്പെടുത്തും. മുസ്ലീം യാത്രക്കാർക്കായി മുൻകൂട്ടി ബുക്ക് ചെയ്ത MOML ഭക്ഷണം മാത്രമേ ഹലാൽ സർട്ടിഫിക്കേഷന്റെ പരിധിയിൽ വരൂ. കൂടാതെ, ജിദ്ദ, ദമാം, റിയാദ്, മദീന തുടങ്ങിയ സൗദി അറേബ്യയിലെ വിവിധ മേഖലകളിലേക്കുള്ള ഹജ്ജ് വിമാനങ്ങളിലെ എല്ലാ ഭക്ഷണത്തിനും ഹലാൽ സർട്ടിഫിക്കറ്റ് ലഭിക്കും.

എയർ ഇന്ത്യയുടെ ഈ നീക്കം യാത്രക്കാർക്കിടയിൽ, പ്രത്യേകിച്ച് മതബോധമുള്ള വിഭാഗങ്ങൾക്കിടയിൽ നല്ല സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. എല്ലായ്‌പ്പോഴും യാത്രക്കാരുടെ സൗകര്യാർത്ഥം ഭക്ഷണത്തിന് വ്യത്യസ്ത ഓപ്ഷനുകൾ നൽകിയിട്ടുണ്ടെന്ന് ഒരു എയർ ഇന്ത്യ ഉദ്യോ​ഗസ്ഥൻ പറഞ്ഞു. എന്നാൽ, വിസ്താരയുമായി ലയിച്ചതോടെ എയർ ഇന്ത്യ കൂടുതൽ വളർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭക്ഷണ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും അതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും എയ‍ർ ഇന്ത്യ അധികൃത‍ർ വ്യക്തമാക്കി.

Most Popular

To Top