ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടിയ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ് എന്ന ഡി ഗുകേഷ് നികുതിയായി നൽകേണ്ടത് ധോനി കൈപ്പറ്റുന്ന പ്രതിഫലത്തേക്കാള്‍ കൂടുതൽ. ഗുകേഷിന് പ്രതിഫലമായി ലഭിച്ചത് 11.45 കോടി രൂപയാണ് എന്നാല്‍ ഇതിനൊപ്പം വന്‍തുക നികുതി ഇനത്തില്‍ ഇന്ത്യയുടെ ചാമ്പ്യന്‍ അടയ്‌ക്കേണ്ടി വരും. ഏകദേശം 4.67 കോടി രൂപയാണ് ഗുകേഷ് നികുതി നല്‍കേണ്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.
ഇന്ത്യയിലെ നിയമപ്രകാരം 15 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ 30 ശതമാനമാണ് നികുതി നല്‍കേണ്ടത്. അഞ്ച് കോടിക്ക് മുകളിലാണെങ്കില്‍ 37 ശതമാനം വരെ അധിക നികുതി നൽകണം. അതിനാല്‍ 11.45 കോടി രൂപ പ്രതിഫലം ലഭിക്കുന്ന ഗുകേഷ് 42 ശതമാനമായിരിക്കും നികുതിയായി നല്‍കുക.
