സംസ്ഥാനത്ത് രണ്ടു ദേശീയ പാതകളുടെ വികസനത്തിന് സംസ്ഥാന സർക്കാരിന്റെ സഹായം. ജി എസ് ടി വിഹിതവും, റോയൽറ്റിയും ഒഴിവാക്കി. എറണാകുളം ബൈപാസ് ( NH 544), കൊല്ലം , ചെങ്കോട്ട ( NH 744) എന്നീ ദേശീയ പാതകളുടെ നിർമാണത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഈ സഹായം പ്രഖ്യാപിച്ചത്.ഇത് രണ്ടു പാതകൾക്കും കൂടി സർക്കാരിനെ 741 . 35 കോടി രൂപയാണ് നഷ്ട്ടം വന്നിരിക്കുന്നത്.
മുൻപേ ദേശീയപാത 66 ൻ്റെ വികസനത്തിന് സംസ്ഥാനം 55 80 കോടി രൂപ നൽകിയിരുന്നു. ദേശീയപാത അതോറിറ്റിയുമായി ചേർന്ന് പദ്ധതികൾ മുന്നോട്ട് കൊണ്ട് പോകുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
