News

ഹല്‍ദി ചടങ്ങിൽ അടിവസ്ത്രം മറന്ന് വരന്‍, പിന്നാലെ ഓണ്‍ലൈനില്‍ ആപ്പിലൂടെ ഓർഡര്‍ ചെയ്തു

വിവാഹത്തിന് മുന്നോടിയായി നടത്തുന്ന ഹല്‍ദി ചടങ്ങിൽ അടിവസ്ത്രമില്ലാതെ ആഘോഷിക്കാന്‍ എത്തിയ വരനാണ് ഇപ്പോള്‍ സൈബറിടത്തെ ചര്‍ച്ച. ഹല്‍ദി ആഘോഷിക്കാനായി ഹാളില്‍ എത്താറായപ്പോഴാണ് അടിവസ്ത്രം മറന്നുപോയ കാര്യം ചെറുക്കന് ഓര്‍മ വന്നത്. പിന്നാലെ ഒരു ഓണ്‍ലൈന്‍ ആപ്പിലൂടെ ഓര്‍ഡര്‍ കൊടുക്കുകയായിരുന്നു. പത്ത് മിനിറ്റ് കൊണ്ട് അടിവസ്ത്രം കിട്ടി എന്നും വരൻ പറയുന്നു.

രാവിലെ ഹല്‍ദി ചടങ്ങിനായി പരിപാടി നടക്കുന്ന ഹാളില്‍ കുടുംബസമേതം എത്താനുള്ള തിരക്കിനിടെ കുര്‍ത്തയും അടിവസ്ത്രവും വീട്ടില്‍ മറന്നുവെക്കുകയായിരുന്നുവെന്ന് ആണ് വരൻ പറയുന്നത്. തുടര്‍ന്ന് മഞ്ഞ നിറമുള്ള കുര്‍ത്തയ്ക്ക് ഇന്‍സ്റ്റാമാര്‍ട്ടില്‍ ഓർഡര്‍ ചെയ്തു.

Most Popular

To Top