എഡിഎം കെ നവീന്‍ബാബുവിന്റെ മരണത്തില്‍ ആവശ്യമെങ്കില്‍ റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇപ്പോള്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും നവീനിന്റെ കുടുംബത്തിന്റെ ദുഖത്തോടൊപ്പം താനും നില്‍ക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് ശേഷമാണ് എഡിഎം നവീൻ ബാബുവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിപി ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. ദിവ്യക്കെതിരായ നടപടിയില്‍ നിര്‍ണായകമായത് മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നവീന്‍ ബാബുവിന് എതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി പി ദിവ്യ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്.
